വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ ഭൂചലനം
Tuesday, August 23, 2016 12:18 PM IST
ഗോഹട്ടി: ആസാമിൽ മ്യാൻമർ അതിർത്തിക്കുസമീപവും മണിപ്പുരിൽ തലസ്‌ഥാനനഗരിയായ ഇംഫാലിലും മേഘാലയത്തിലും അരുണാചൽപ്രദേശിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു.

ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആസാമിൽ ഇന്നലെ രാവിലെ ഏഴിനാണ് റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനമുണ്ടായത്. ആസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിൽ ഇന്നലെ വെളുപ്പിന് 5.30നും റിക്ടർ സ്കെയിലിൽ 3.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

മണിപ്പൂരിൽ ഇംഫാലിൽനിന്ന് 125 കിലോമീറ്റർ തെക്കുകിഴക്കാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അരുണാചൽപ്രദേശിലെ ഇറ്റാനഗറിൽ രാവിലെ 7.43നു നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.