സെപ്റ്റംബർ രണ്ടിലെ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും
Tuesday, August 23, 2016 12:18 PM IST
ഹൈദരാബാദ്: സെപ്റ്റംബർ രണ്ടിനു സെൻട്രൽ ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിൽ റിസർവ് ബാങ്ക് ജീവനക്കാരുൾപ്പെടെയുള്ള ബാങ്കുകളിലെ ജീവനക്കാർ പങ്കെടുക്കും.

സെൻട്രൽ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാം ബാങ്കുകളിലെ ജീവനക്കാരോടും ആവശ്യപ്പെട്ടതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി) ജനറൽ സെക്രട്ടറി പി. വെങ്കിട്ടരാമയ്യ പ്രസ്താവനയിൽ അറിയിച്ചു.

കേന്ദ്ര, സംസ്‌ഥാന സർക്കാർ ഇൻഷ്വറൻസ് സ്‌ഥാപനങ്ങൾ, പ്രതിരോധ മേഖല, വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.