ഗുജറാത്തിൽ മാധ്യമപ്രവർത്തകൻ കുത്തേറ്റു മരിച്ചു
Tuesday, August 23, 2016 12:18 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ മാധ്യമപ്രവർത്തകൻ പത്രം ഓഫീസിൽ കുത്തേറ്റു മരിച്ചു. കിഷോർ ഡാവേ(53)യാണു ജൂനഗഡ് ജില്ലയിലെ വഞ്ചാരി ചൗക്കിലുള്ള പത്രം ഓഫീസിൽ തിങ്കളാഴ്ച രാത്രി പത്തോടെ അജ്‌ഞാതരുടെ ആക്രമണത്തിൽ മരിച്ചത്. രാജ്കോട്ടിൽനിന്നു പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് പത്രത്തിന്റെ ബ്യൂറോ ചീഫാണു കിഷോർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.