സ്കോർപീൻ അന്തർവാഹിനി വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് കേന്ദ്രം വിശദീകരിക്കണമെന്ന് കോൺഗ്രസ്
സ്കോർപീൻ അന്തർവാഹിനി വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് കേന്ദ്രം വിശദീകരിക്കണമെന്ന് കോൺഗ്രസ്
Wednesday, August 24, 2016 2:19 AM IST
ന്യൂഡൽഹി: നാവികസേനയുടെ സ്കോർപീൻ അന്തർവാഹിനിയുടെ സുപ്രധാന വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി കുറ്റപ്പെടുത്തി.


രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ എങ്ങനെയാണ് ചോരുന്നത്. സർക്കാർ ഇക്കാര്യം പരിശോധിച്ച് മതിയായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിവരം നൽകാൻ നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാമ്പയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.