ശാരദ ചിട്ടി തട്ടിപ്പ്: നളിനി ചിദംബരത്തിനു സമൻസ്
Wednesday, August 24, 2016 1:29 PM IST
ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പു കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യയും മുതിർന്ന അഭിഭാഷകയുമായ നളിനി ചിദംബരത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസയച്ചു. ചോദ്യംചെയ്യലിന് ഹാജരാകാനാണു നിർദേശം. സെപ്റ്റംബർ ആദ്യവാരം കോൽക്കത്തയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകണമെന്നാണു സമൻസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നളിനി ചിദംബരത്തിന്റെ പേരുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് മദൻ സിംഗിന്റെ ഭാര്യ മനോരഞ്ജന സിംഗിന് 1.26 കോടി രൂപ കൈമാറിയതായി ശാരദ ചിട്ടിഫണ്ട് ചെയർമാനും മുഖ്യപ്രതിയുമായ സുദിപ്ത സെൻ വെളിപ്പെടുത്തിയിരുന്നു. ഈ പണം നളിനി ചിദംബരം കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.