രോഹിത് വെമുല ദളിതനല്ലെന്നു കമ്മീഷൻ റിപ്പോർട്ട്
രോഹിത് വെമുല ദളിതനല്ലെന്നു കമ്മീഷൻ റിപ്പോർട്ട്
Wednesday, August 24, 2016 1:29 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജീവനൊടുക്കിയ ഗവേഷണ വിദ്യാർഥി രോഹിത് വെമുല ദളിതനല്ലെന്നു റിപ്പോർട്ട്. സ്മൃതി ഇറാനി വകുപ്പുമന്ത്രിയായിരുന്ന സമയത്തു കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിയോഗിച്ച കമ്മീഷന്റേതാണ് റിപ്പോർട്ട്. അലഹാബാദ് മുൻ ഹൈക്കോടതി ജഡ്ജി എ.കെ. രൂപൻവാൽ ആണ് റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, കമ്മീഷൻ റിപ്പോർട്ടിനെ തള്ളി രോഹിത്തിന്റെ സഹോദരൻ രാജ രംഗത്തെത്തി.

അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ യുജിസിക്കു സമർപ്പിച്ചിട്ടുണ്ട്. രോഹിത് വെമുല ദളിതൻ തന്നെയാണ്. ദേശീയ പട്ടികജാതി കമ്മീഷൻ റിപ്പോർട്ടിനു വിരുദ്ധമാണ് ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്. യുവാവ് വധേര സമുദായത്തിൽപ്പെട്ടയാളാണ്. ഒബിസി വിഭാഗത്തിലാണ് ഈ സമുദായം. രോഹിതിന്റെ ആത്മഹത്യയിൽ ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവുവിന് പങ്കില്ലെന്നും ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. രോഹിത് വെമുലയുടെ മരണം രാജ്യത്തെ കലാലയങ്ങളിൽ വൻ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു.


ഇതേസമയം, റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ കമ്മീഷൻ അധ്യക്ഷൻ എ.കെ. രൂപൻവാൽ വിസമ്മതിച്ചു. എന്നാൽ, റിപ്പോർട്ട് കണ്ടില്ലെന്നും പരിശോധിച്ചതിനുശേഷം പ്രതികരിക്കാമെന്നുമാണു പുതിയ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.