നിറകണ്ണുകളോടെ ഗൗതം കോൽക്കത്തയിൽ; മദർ തെരേസയുടെ സ്നേഹവുമായ
നിറകണ്ണുകളോടെ ഗൗതം കോൽക്കത്തയിൽ; മദർ തെരേസയുടെ സ്നേഹവുമായ
Wednesday, August 24, 2016 1:51 PM IST
കോൽക്കത്ത: അന്നൊരു തണു ത്ത വെളുപ്പാൻ കാലമായിരുന്നു. പോളിയോ ദീനം പേറി മൂന്നു വയസുകാരനായ ഗൗതം സന്തോഷത്തിന്റെ നഗരത്തിലെ (സിറ്റി ഓഫ് ജോയ്) തിരക്കേറിയ തെരുവുകളിൽ ഒന്നായ ഹൗറയുടെ മ ധ്യത്തിൽ ചെളിയിൽ പൂണ്ട് കണ്ണീരൊഴുക്കിക്കിടന്ന ദിനം. പോളി യോ ബാധിച്ച മകനെ തെരുവിനു സമ്മാനിച്ച് അവന്റെ മാതാപിതാക്കൾ കോൽക്കത്തയുടെ തിരക്കു കളിലേക്ക് ഊളിയിട്ടത് അന്നായിരുന്നു. പാവങ്ങളുടെ അമ്മയായ മദർ തെരേസയുടെ കൈകളിൽ ഗൗതം എത്തിപ്പെട്ടതും അന്നേദിവസം തന്നെ. കാലത്തിന്റെ ക ണക്കു പുസ്തകത്തിലെ മുപ്പത്തിയാറു വർഷങ്ങൾ പിന്നിലായിരുന്നു ഇതെല്ലാം സംഭവിച്ചത്.

വർഷങ്ങൾ പലതു കഴിഞ്ഞു. മൂന്നര പതിറ്റാണ്ടിനിപ്പുറം ഗൗതം കോൽക്കത്തയുടെ തെരുവോരങ്ങളിലേക്കു വീണ്ടുമെത്തി. തന്നെ നെഞ്ചോടുചേർത്തു പുൽകിയ മദറി നെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ റോമിൽ നടക്കുമ്പോഴാണു ഗൗതം കോൽക്കത്തയിൽ വീണ്ടുമെത്തിയത്, ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ മദർ തെരേസയ്ക്ക് ആദരം അർപ്പിക്കാനായി...

പോളിയോ ബാധിതനായ ആ ബാലന്റെ പേരിനൊപ്പം ലൂയിസ് എന്ന പേരുകൂടി ചേർക്കപ്പെട്ട് ഗൗതം ലൂയിസ് എന്ന യുവാവായിരിക്കുന്നു ഇപ്പോൾ. പൈലറ്റ്, സംഗീതജ്‌ഞൻ, ഫോട്ടോഗ്രാഫർ, സംവിധായകൻ എന്നിങ്ങനെ സർവകലാ വല്ലഭനായാണ് 39കാരനായ ഗൗതം ജന്മനാട്ടിലേക്കു മടങ്ങി എത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന മദർ തെരേസ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (എംടിഐഎഫ്എഫ്) ഗൗതമിന്റെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. മദറിനെക്കുറിച്ചുള്ള “മദർ തെരേസ ആൻഡ് മീ’എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ദൈർഘ്യം 55 മിനിറ്റാണ്. ഫോട്ടോഗ്രഫി പ്രദർശനവും മദറിനെക്കുറിച്ചുള്ള ഒരു ഗാനത്തിന്റെ റിലീസും ഗൗതം നടത്താനൊരുങ്ങുകയാണ്. മൊറ ഗംഗ് എന്നു പേരിട്ടിരിക്കുന്ന ഗാനം 200 രാജ്യങ്ങളിലായാണ് പുറത്തിറക്കുന്നത്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിനാണു ഗാനം ലോകവ്യാപകമായി പുറത്തിറക്കുക. രവീന്ദ്രനാഥ ടാഗോറിന്റെ വരികളുടെ സാരാംശം ഉൾപ്പെടുത്തിയാണ് “ഓ മദർ, ഹോൾഡ് മി അപ്, ലെറ്റ് മി ഫ്ളൈ...’ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നു ഗൗതം ലൂയിസ് പറഞ്ഞു.


മൂന്നാം വയസിലാണു ഗൗതം മദറിന്റെ സ്നേഹച്ചിറകുകൾക്കു കീഴിലേക്കെത്തിയത്. ഏഴാം വയസിൽ ബ്രിട്ടീഷ് ന്യൂക്ലിയർ ശാസ്ത്രജ്‌ഞൻ ഗൗതമിനെ ദത്തെടുത്തു ലണ്ടനിലേക്കു കൊണ്ടുപോയി. തന്റെ ഏറ്റവും വലിയ സ്വപ്നമായ പൈലറ്റ് ആയ ശേഷമാണു കലാമേഖലയിലേക്കു തിരിഞ്ഞതെന്നു ഗൗതം ലൂയിസ് പറയുന്നു. കോൽക്കത്തയിൽ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാർ നടത്തുന്ന കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രവും ഗൗതം സന്ദർശിച്ചു. ചെറുപ്പത്തിൽ രണ്ടു വർഷത്തോളം മദർ തെരേസയുടെ ശുശ്രൂഷയിൽ കഴിഞ്ഞതിന്റെ ദീപ്ത സ്മരണയിലായിരുന്നു ഗൗതം ആ മുറ്റത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.