കാൺപുരിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി
Thursday, August 25, 2016 1:05 PM IST
കാൺപുർ: തീവ്രവാദ വിരുദ്ധ സ്ക്വാഡും ഉത്തർപ്രദേശ് പോലീസും സംയുക്‌തമായി നടത്തിയ തെരച്ചിലിൽ കാൺപുരിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. അഞ്ചു ബിഹാർ സ്വദേശികൾ ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി. 30,000 ഡിറ്റനേറ്ററുകളും 20,000 ജെലാറ്റിൻ സ്റ്റിക്കുകളും 600 കിലോഗ്രാം അമേണിയം നൈട്രേറ്റും പിടിച്ചെടുത്തു.

അറസ്റ്റിലായ ഒരാൾ ഝാൻസി സ്വദേശിയാണ്. ഝാൻസിയിലെ ചരൺ സിംഗ് എന്നയാളിൽനിന്നാണു സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ വിതരണം ചെയ്യാനാണെന്നും ഇവർ മൊഴി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.