കാവേരി നദീജലം തമിഴ്നാടിനു നല്കാനുള്ള അവസ്‌ഥയിലല്ലെന്നു സിദ്ധരാമയ്യ
Thursday, August 25, 2016 1:05 PM IST
ബംഗളൂരു: കാവേരി നദീതടപ്രദേശത്ത് മഴ കുറഞ്ഞതിനാൽ തമിഴ്നാട്ടിലെ കൃഷി ആവശ്യങ്ങൾക്ക് നദീജലം വിട്ടുനല്കാനാവുന്ന അവസ്‌ഥയിലല്ല സംസ്‌ഥാനമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയ തമിഴ്നാട്ടിൽനിന്നുള്ള കർഷക സംഘത്തോടാണു സിദ്ധരാമയ്യ ഇതു പറഞ്ഞത്.

പദ്ധതി പ്രദേശത്ത് മഴ പെയ്യുകയാണെങ്കിൽ ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി. കാവേരിയിലെ ജലം ലഭിക്കാത്തതിനാൽ തമിഴ്നാട്ടിൽ ഒൻപതു ലക്ഷം ഏക്കർ സാംബ വിളകൾ നശിക്കുമെ ന്നും വെള്ളം വിട്ടുനല്കണമെന്നുമായിരുന്നു കർഷകരുടെ ആവശ്യം. കാവേരിയിൽനിന്നു ജലം കിട്ടാത്തതിനെത്തുടർന്നാണു തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്.