Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
നിർഭയ കേസിലെ പ്രതി ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു
Friday, August 26, 2016 1:52 AM IST
Inform Friends Click here for detailed news of all items Print this Page
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതി തിഹാർ ജയിലിൽ ആത്മഹത്യശ്രമം നടത്തി. കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളിൽ ഒരാളായ വിനയ് ശർമയാണ് ആത്മഹത്യക്കു ശ്രമിച്ചു ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.

രാത്രി തന്റെ സെല്ലിലെ ഗ്രില്ലിൽ തൂങ്ങി മരിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് സ്പെഷൽ പോലീസിലെ ഉദ്യോഗസ്‌ഥൻ ഇതു കണ്ട് തടയുകയായിരുന്നു. വിനയ് ശർമയെ പിന്നീട് ഡൽഹി ദീൻ ദയാൽ ആശുപത്രിയിലേക്കു മാറ്റി. ജയിൽ അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഇയാൾ വിഷാദ രോഗത്തിനുള്ള മരുന്നുകൾ അമിതമായി കഴിച്ചിരുന്നു.

സഹതടവുകാരിൽനിന്നു തുടർച്ചയായി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ ജയിലിൽ തനിക്ക് പ്രത്യേക സുരക്ഷ വേണമെന്നു വിനയ് ശർമ നേരത്തേ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

വിനയ് ശർമയ്ക്കൊപ്പം അക്ഷയ് താക്കൂർ, മുകേഷ് സിംഗ്, പവൻ ഗുപ്ത എന്നിവർക്കാണ് കേസിൽ കോടതി വധശിക്ഷ വിധിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയായ രാംസിംഗിനെ 2013 മാർച്ചിൽ തിഹാർ ജയിലിനുള്ളിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതി കഴിഞ്ഞ ഡിസംബറിലാണ് ശിക്ഷ കഴിഞ്ഞു മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയത്. 2012 ഡിസംബർ 16നു നടന്ന ഡൽഹി കൂട്ടമാനഭംഗ കേസിൽ കുട്ടിക്കുറ്റവാളി ഉൾപ്പെടെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. 13 ദിവസം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിൽ ഡിസംബർ 29നാണ് പീഡനത്തിന് ഇരയായ ജ്യോതി എന്ന 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനി സിംഗപ്പൂരിൽ മരിച്ചത്.

പ്രതികൾക്കു വിചാരണക്കോടതി നൽകിയ ശിക്ഷാവിധി ഹൈക്കോടതിയും ശരിവച്ചിരുന്നു. പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി വാദം കേൾക്കുകയാണ്.


ഗുണ്ടാ എംപി ട്രെയിനിൽ മടങ്ങി
വിനയന്‍റെ സിനിമ തടഞ്ഞ കേസിൽ "അമ്മ'യ്ക്കും ഫെഫ്കയ്ക്കും പിഴശിക്ഷ
സോണിയഗാന്ധി തിരിച്ചെത്തി; ആരോഗ്യനില തൃപ്തികരമെന്നു പാർട്ടി
വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം: സുപ്രീംകോടതി വിശദീകരണം തേടി
കാവേരി ജലം തമിഴ്നാടിനു നൽകാൻ ബുദ്ധിമുട്ടുണ്ടെന്നു കർണാടക
എംപിമാരുടെ ആനുകൂല്യങ്ങൾ സഭയുടെ പരമാധികാരമെന്നു സർക്കാർ
കൃഷ്ണദാസിനു ജാമ്യം: ജിഷ്ണുവിന്‍റെ അമ്മ സുപ്രീംകോടതിയിൽ
വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ ബ്രിട്ടന്‍റെ അനുമതി ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം
കാഷ്മീരിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കില്ല
യുപി മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാംസത്തിനും മത്സ്യത്തിനും വിലക്ക്
എടിഎമ്മുകളിൽ നിന്നു വെള്ളവും
ആശാറാമിനെ​തി​രാ​യ സാ​ക്ഷി​ക​ള്‍ക്കു സം​ര​ക്ഷ​ണം ന​ല്‍ക​ണം: കോടതി
ഓഹരി വിപണിയിലെ ക്രമക്കേട്: റിലയൻസിന് 1000 കോടി രൂപ പിഴ
അജ്മീർ ദർഗയിലേക്ക് പ്രധാനമന്ത്രി ചാദർ നല്കി
ഗോവധം: വധശിക്ഷ വേണമെന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ സ്വകാര്യബിൽ
ചരിത്രത്തിലാദ്യമായി ലക്നോ കബാബ് മുടങ്ങി
അനധികൃത അറവുകാരെ കുറ്റവാളി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം
അനധികൃത അറവ്: രണ്ടു പേർ അറസ്റ്റിൽ
കോടതികളിൽ പ്രഫഷണൽ സംവിധാനം ഏർപ്പെടുത്തണമെന്ന്
തീരദേശ പരിപാലന നിയമം പുനർനിർണയം നടത്തണമെന്ന്
ഓസ്ട്രേലിയയിലെ പിഎസി സമ്മേളനം: കെ.​വി. തോമസ് നയിക്കും
വിദ്വേഷ പ്രസംഗം: ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്തണം: നിയമ കമ്മീഷൻ
ആസിഡ് ആക്രമണത്തിനിരയായ സ്ത്രീക്കൊപ്പം സെൽഫി; മൂന്നു വനിതാ പോലീസുകാർക്കു സസ്പെൻഷൻ
മോർട്ടാർ ഷെൽ പതിച്ച് ആറു ബിഎസ്എഫ് ജവാന്മാർക്കു പരിക്ക്
അവശ്യമരുന്നുകൾക്കു രണ്ടു ശതമാനം വില കൂടും
അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേര്, ചിഹ്നം
ബാബ്റി മസ്ജിദ്: കേസ് രണ്ടാഴ്ചത്തേക്കു മാറ്റി
കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ: വിധിയിൽ മാറ്റമില്ലെന്നു സുപ്രീംകോടതി
യുപിയിൽ അറവുശാലകൾ പൂട്ടിക്കുന്നതിന് എതിരേ നിയമ നടപടിക്കു നീക്കം
യോഗിയുടെ ഭരണത്തിൽ അധികം ഇടപെടേണ്ടെന്ന് എംപിമാരോടു മോദി
മണിപ്പുരിൽ മൂന്നു മന്ത്രിമാർകൂടി
ദീപ ജയകുമാർ ആർ.കെ. നഗറിൽ പത്രിക നല്കി
ആദിത്യനാഥ് അധികാരമേറ്റശേഷം യുപിയിൽ നൂറിലേറെ പോലീസുകാർക്കു സസ്പെൻഷൻ
ആർ.കെ. നഗറിൽ ആർക്കും പിന്തുണയില്ല: രജനീകാന്ത്
കാഷ്മീരിൽ പോലീസ് വാഹനത്തിനു നേർക്കു ഭീകരരുടെ ആക്രമണം
തമിഴ്നാട് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
എയർ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി ചെരുപ്പിനടിച്ചു
ഇപിഎഫ് അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ
സെൻകുമാറിനെ മാറ്റിയതു രാഷ്‌ട്രീയ വൈരാഗ്യംകൊണ്ടല്ലെന്നു സർക്കാർ
യുപി മന്ത്രി ഓഫീസ് വൃത്തിയാക്കുന്ന വീഡിയോ വൈറലായി
ശൗചാലയങ്ങൾക്ക് കേന്ദ്രസഹായം കൂട്ടണം: കെ.​വി. തോമസ്
കോൺഗ്രസും എൻസിപിയും സംയുക്ത പദയാത്ര നടത്തുന്നു
സിപിഎം നേതാവ് വെടിയേറ്റു മരിച്ചു
സൈനികന്‍റെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന്
ഉ​​​ഡു​​​പ്പി​​​യി​​​ൽ സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​രി​​​യെ കൊ​​​ള്ള​​​യ​​​ടി​​​ച്ച ഏ​​​ഴു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ
എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു; യാത്ര റദ്ദാക്കി
ഫാ.​മു​ള്ള​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ഫാ.​ പാ​ട്രി​ക് റൊ​ഡ്രി​ഗ്സ് നി​ര്യാ​ത​നാ​യി
വേജ് ബോർഡ് രൂപീകരിക്കണമെന്ന് പ്രേമചന്ദ്രൻ
നാച്ചുറോപ്പതി യോഗ ഇൻസ്റ്റിറ്റ്യൂട്ട് നൂറനാട്ട് വേണമെന്നു കൊടിക്കുന്നിൽ
അശ്ലീല ഓൺലൈൻ പേജുകൾ നീക്കംചെയ്യാൻ വിദഗ്ധസമിതി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.