തെരുവ് നായ പ്രശ്നം: കേരളത്തെ വിമർശിച്ച് മേനക ഗാന്ധി
തെരുവ് നായ പ്രശ്നം: കേരളത്തെ വിമർശിച്ച് മേനക ഗാന്ധി
Friday, August 26, 2016 4:06 AM IST
ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ സംസ്‌ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി രംഗത്ത്. വിഷയത്തിൽ തന്നെ ഭീകരയാക്കി രക്ഷപെടാനാണ് കേരളം ശ്രമിക്കുന്നത്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിയമലംഘനം തന്നെയാണ്. നായ്ക്കളെ കൊല്ലുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും വിഷയത്തിൽ സംസ്‌ഥാന സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും അവർ വിമർശിച്ചു.


തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടത്തിന്റെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. മാംസം കൊണ്ടുപോയതുകൊണ്ടാണ് വൃദ്ധയെ തെരുവ് നായ്ക്കൾ ആക്രമിച്ചതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും മേനക ഗാന്ധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.