എസ്ആർഎം ഗ്രൂപ്പ് മേധാവി അറസ്റ്റിൽ
Friday, August 26, 2016 12:57 PM IST
ചെന്നൈ: എസ്ആർഎം ഗ്രൂപ്പ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ചെയർമാൻ ടി.ആർ. പച്ചമുത്തുവിനെ സിറ്റി പോലീസ് അറസ്റ്റുചെയ്തു. മെഡിക്കൽ പ്രവേശനത്തിനു പണം വാങ്ങി പറ്റിച്ചെന്ന പരാതികളെ തുടർന്നാണിത്. 109 പേരുടെ പരാതികൾ പോലീസിനു ലഭിച്ചു. മൊത്തം 79 കോടി രൂപയുടെ ആരോപണമാണ് ഉള്ളത്.