പ്രധാന തൊഴിലാളിക്ഷേമ പ്രഖ്യാപനങ്ങൾ ഈയാഴ്ച
Saturday, August 27, 2016 1:33 PM IST
ന്യൂഡൽഹി: മിനിമം വേതനം വർധിപ്പിക്കുന്നതടക്കം തൊഴിലാളികളുടെ സുപ്രധാന ആവശ്യങ്ങളിൽ ഈയാഴ്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷ. വെള്ളിയാഴ്ച വിവിധ തൊഴിലാളി സംഘടനകൾ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിലാകും ഈ പ്രഖ്യാപനം.

മിനിമം വേതനം 10,350 രൂപയാക്കുക, ആംഗൻവാടി വർക്കർമാർക്കു പെൻഷനു സമാനമായ സോഷ്യൽ സെക്യൂരിറ്റി പദ്ധതി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള കുറഞ്ഞ പെൻഷൻ 2,000 രൂപയാക്കുക തുടങ്ങിയ തീരുമാനങ്ങളാണു പ്രതീക്ഷിക്കുന്നത്. ബോണസിനുള്ള അർഹതയും ബോണസ് പരിധിയും വർധിപ്പിച്ച നിയമം നടപ്പാക്കാനുള്ള ഉത്തരവും ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.