തൃപ്തി ദേശായി ഹാജി അലി ദർഗയിലെത്തി പ്രാർഥന നടത്തി
Sunday, August 28, 2016 11:46 AM IST
മുംബൈ: മുംബൈയിലെ ഹാജി അലി ദർഗയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബോംബൈ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ പ്രവർത്തക തൃപ്തി ദേശായി ഇന്നലെ ദർഗയിലെത്തി ആരാധന നടത്തി.

ആദ്യം ഇവിടെ വരുമ്പോൾ ഹൈക്കോടതി വിധി അനുകൂലമാകണമെന്നാണു ഹാജി അലി ബാബയോടു പ്രാർഥിച്ചത്. അതു സംഭവിച്ചു. അടുത്ത ലക്ഷ്യം ശബരിമലയാണെന്നു ദേശായി പറഞ്ഞു. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ആരാധന നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ടു ശബരിമലയിൽ ഉടൻ പ്രക്ഷോഭം തുടങ്ങുമെന്നും ദേശായി പറഞ്ഞു.


മുംബൈ വർളിയിലുള്ള ദ്വീപിലാണ് സയദ് പീർ ഹാജി അലി ഷാ ബുഖാരിയുടെ ഈ ശവകുടീരം സ്‌ഥിതിചെയ്യുന്നത്. ഇന്തോ– ഇസ്ലാമിക് വാസ്തുശൈലിയുടെ മകുടോദാഹരണം കൂടിയാണ് ഈ ദർഗ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.