20 പിസ്റ്റളുകളുമായി ഒരാൾ പിടിയിൽ
Sunday, August 28, 2016 11:46 AM IST
ന്യൂഡൽഹി: അന്തർസംസ്‌ഥാന തോക്കുകടത്ത് സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 20 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ കണ്ടെടുത്തു.

ഫിറോസാബാദ് സ്വദേശി അജയ് ഭരദ്വാജ്(39)ആണ് പോലീസ് പിടിയിലായത്. ഡൽഹിയിലെ വിനോദ് നഗർ മേഖലയിൽവച്ചാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്.

മധ്യപ്രദേശിലെ ധർ ജില്ലയിൽനിന്നാണ് കവർച്ചക്കാർക്കും കള്ളക്കടത്തു സംഘങ്ങൾക്കുംവേണ്ടി പിസ്റ്റളുകൾ ഡൽഹിയിൽ എത്തിക്കുന്നതെന്നും തോക്കുമാഫിയായിലെ ചെറിയ ഒരു കണ്ണിമാത്രമാണ് അജയ് എന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പി.എസ്. കുശ്വാഹ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇയാളുടെ സഹോദരനെയും ഇതേ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.