അധിനിവേശ കാഷ്മീരിൽനിന്നുള്ള അഭയാർഥികൾക്ക് 2000 കോടിയുടെ പാക്കേജ്
Sunday, August 28, 2016 11:46 AM IST
ന്യൂഡൽഹി: പാക് അധിനിവേശ കാഷ്മീരിൽനിന്നുള്ള അഭയാർഥികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പാക്കേജിന്റെ വിശദാംശങ്ങൾ ആഭ്യന്തരമന്ത്രാലയം ഉടൻ കേന്ദ്ര കാബിനറ്റിന്റെ അനുമതിക്കായി സമർപ്പിക്കും.

പാക് അധിനിവേശ കാഷ്മീരിൽനിന്നെത്തി ജമ്മു കാഷ്മീരിലെ കഠുവ, രജൗരി ജില്ലകളിൽ പുനരധിവസിപ്പിക്കപ്പെട്ടവർക്കാണു പദ്ധതിയുടെ ഗുണം ലഭിക്കുക. ഇതിനായി 36,348 കുടുംബങ്ങളെ ജമ്മു കാഷ്മീർ സർക്കാർ തെരഞ്ഞെടുത്തിരുന്നു. പുനരധിവസിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും 5.5 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഭരണഘടന പ്രകാരം ഇവരെ പൗരന്മാരായി കണക്കാക്കാനാവില്ല. ചിലർ സ്വാതന്ത്ര്യാനന്തരം കാഷ്മീരിലെത്തിയവരും മറ്റു ചിലർ 1965, 1971 ഇന്ത്യ–പാക് യുദ്ധത്തിനുശേഷം ഇന്ത്യയിലെത്തിയവരുമാണ്. ഇവർക്കു ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കാനാവില്ല. അർധസൈനിക വിഭാഗങ്ങളിലുൾപ്പെടെ സംസ്‌ഥാനത്തെ മറ്റു പൗരന്മാരെപ്പോലെ ഇവർക്കും ജോലി ലഭിക്കും.


പുനരധിവസിപ്പിക്കപ്പെട്ടവ രുടെ കുട്ടികൾക്കു കേന്ദ്രീയ വിദ്യാലയങ്ങളിൽ മറ്റു കുട്ടികൾക്കൊപ്പമിരുന്നു പഠിക്കാം. ഓഗ സ്റ്റ് 12നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാ ണ് പാക് അധിനിവേശ കാഷ്മീരിലെയും ഗിൽജിത്, ബാൾട്ടിസ്‌ഥാൻ, ബലൂചിസ്‌ഥാൻ പ്രവിശ്യകളിലെയും ജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് സംസാരിച്ചത്. സ്വാതന്ത്ര്യദിനസന്ദേശത്തിൽ പാക്കിസ്‌ഥാന്റെ നിയന്ത്രണത്തിലു ള്ള ഈ പ്രദേശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വീണ്ടും സൂചിപ്പിച്ചു. ഗിൽജിത്–ബാൾട്ടിസ്‌ഥാനും പാക് അധിനിവേശ കാഷ്മീരും ജമ്മു കാഷ്മീരിന്റെ ഭാഗമാണെന്നാണു മോദി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.