ബുർഹൻ വാനിയുടെ പിതാവ് ശ്രീശ്രീ രവിശങ്കറെ കണ്ടു
Sunday, August 28, 2016 11:53 AM IST
ശ്രീനഗർ: കാഷ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയുടെ പിതാവ് മുസഫർ വാനി, ആർട്ട് ഓഫ് ലിവിംഗ് സ്‌ഥാപകൻ ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെത്തിയ മുസഫർ വാനി ശ്രീശ്രീ രവിശങ്കറിന്റെ ബംഗളൂരുവിലെ ആശ്രമത്തിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

സമാധാനത്തിന്റെ സന്ദേശ വാഹകനാണു ശ്രീശ്രീ. അതിനാലാണ് അദ്ദേഹവുമായി കാഷ്മീർ പ്രശ്നം സംസാരിച്ചത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമാർഗം നിർദേശിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു: കൂടിക്കാഴ്ചയ്ക്കുശേഷം മുസഫർ പറഞ്ഞു. ബുർഹൻ വാനിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ 51 ദിവസങ്ങളായി നടക്കുന്ന ആക്രമസംഭവങ്ങളിൽ 68 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും നൂറു കണക്കിനാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു.കാഷ്മീർ വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി വിഘടനവാദി സംഘടനാ നേതാക്കളുമായും ഹുറിയത്ത് നേതാക്കളുമായും ചർച്ച നടത്തുമെന്നും ശ്രീശ്രീ രവിശങ്കറിനോട് കാഷ്മീർ സന്ദർശിക്കണമെന്ന് അഭ്യർഥിച്ച തായും മുസഫർ അറിയിച്ചു.


ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണു മുസഫർ വാനി ബംഗളൂരുവിൽ എത്തിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ശ്രീശ്രീ രവിശങ്കറിന്റെയും മുസഫറിന്റെയും ചിത്രം വൈറലായതിനെത്തുടർന്നാണ് അദ്ദേഹം വിശുദ്ധീകരണവുമായി എത്തിയത്. മുസഫർ വാനി പ്രമേഹം സംബന്ധിച്ച ചികിത്സയ്ക്കായി രണ്ടു ദിവസം ആശ്രമത്തിൽ കഴിഞ്ഞതായും നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും ശ്രീശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.