ബിജെഡി യോഗത്തിൽ എംഎൽഎയ്ക്ക് അണികളുടെ മർദനം
Monday, August 29, 2016 11:18 AM IST
കിയോഞ്ജർ (ഒഡീഷ): ബിജെഡി യോഗത്തിനിടെ പാർട്ടിപ്രവർത്തകർ എംഎൽഎയെ മർദിച്ചു. തെൽകോയി എംഎൽഎ വേദവ്യാസ നായ്ക്കിനാണ് ബ്ലോക്ക് തലത്തിൽ നടന്ന യോഗത്തിനിടെ ബിജെഡി പ്രവർത്തകർ മർദിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ എംഎൽഎയെ കട്ടക്കിലുള്ള എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെഡി കിയോഞ്ജർ ജില്ലാ പ്രസിഡന്റ് ആശിഷ് ചക്രവർത്തിയുടെ സാന്നിധ്യത്തിലാണ് എംഎൽഎയ്ക്കു മർദനമേറ്റത്.

അടുത്തവർഷം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെപ്പറ്റി ചർച്ചചെയ്യുന്നതിനിടെയാണ് എംഎൽഎയെ ബിജെഡി പ്രവർത്തകർ മർദിച്ചത്. സംഭവത്തിൽ ഉടൻ നടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.