ബുലന്ദ്ഷഹർ കൂട്ട മാനംഭംഗം: സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി സ്റ്റേ
ബുലന്ദ്ഷഹർ കൂട്ട മാനംഭംഗം: സിബിഐ അന്വേഷണത്തിനു സുപ്രീംകോടതി സ്റ്റേ
Monday, August 29, 2016 11:18 AM IST
ന്യൂഡൽഹി: ബുലന്ദ്ഷഹർ കൂട്ടമാനഭംഗക്കേസിൽ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഉത്തർപ്രദേശ് മന്ത്രി അസം ഖാന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. മന്ത്രിമാരെപ്പോലെ ഉന്നത പദവിയിലിരിക്കുന്നവർ തരംതാണ പരാമർശങ്ങൾ നടത്തരുതെന്ന് ജസ്റ്റീസുമാരായ ദീപക് മിശ്ര, സി. നാഗപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

അലാഹാബാദ് ഹൈക്കോടതിയാണു കേസ് സിബിഐക്കു വിട്ടത്. ഇതാണു സുപ്രീംകോടതി സ്റ്റേ ചെയ്തത്. മന്ത്രിയുടെ പരാമർശത്തിൽനിന്നു സംസ്‌ഥാനത്തു സുതാര്യമായ അന്വേഷണം നടക്കുമെന്നു പറയാനാവില്ലെന്നു സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.


അന്വേഷണം ഉത്തർപ്രദേശിനു വെളിയിൽ ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കണമെന്ന അപേക്ഷയിൽ മുഖ്യമന്ത്രി അഖിലേഷ് യാദവിനും മന്ത്രി അസം ഖാനും കോടതി നോട്ടീസ് അയച്ചു. ജൂൺ 29ന് രാത്രി ബുലന്ദ്ഷഹറിലെ ദേശീയപാതയിൽ നോയിഡയിലെ ഒരു കുടുംബം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി അമ്മയെയും മകളെയും തോക്കുചൂണ്ടി ഒരു സംഘം കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.