സൈന്യത്തിനെതിരേ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി
സൈന്യത്തിനെതിരേ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി
Monday, August 29, 2016 11:18 AM IST
ശ്രീനഗർ: ജമ്മു–കാഷ്മീരിൽ സൈന്യത്തിനെതിരേ ഉയർന്ന ഗുരുതര ആരോപണം അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അവാമി ഇതിഹാദ് പാർട്ടി (എഐപി) നടത്തിയ കുത്തിയിരിപ്പു സമരം പോലീസ് തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പാർട്ടി തലവനും എംഎൽഎയുമായ ഷെയ്ഖ് അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലാണു പ്രതിഷേധ പ്രകടനം നടന്നത്.


സൈന്യവും ദൗത്യസംഘവും കഴിഞ്ഞ നൂറ്റാണ്ടുകളിൽ കാഷ്മീരികളെക്കൊണ്ട് പ്രതിഫലം നല്കാതെ നിർബന്ധിത തൊഴിൽ ചെയ്യിച്ചതായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് എഐപി ആവശ്യപ്പെട്ടത്. രാം മുൻഷി ബാഗ് പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച പരാതിയും എഐപി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.