ജലന്ധറിലെ മണപ്പുറം ഫിനാൻസ് ശാഖയിൽ വൻ കവർച്ച
ജലന്ധറിലെ മണപ്പുറം ഫിനാൻസ് ശാഖയിൽ വൻ കവർച്ച
Monday, August 29, 2016 11:32 AM IST
ജലന്ധർ: ജലന്ധറിലെ രാമ മാൻഡിയിൽ മണപ്പുറം ഫിനാൻസിന്റെ ശാഖയിലെ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകൽ മൂന്നുകോടി രൂപയുടെ സ്വർണാഭരണങ്ങളും 36,000 രൂപയും കവർച്ച ചെയ്തു. മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് ഇന്നലെ ഉച്ചയ്ക്ക് 12.30നു കവർച്ച നടത്തി കടന്നുകളഞ്ഞത്.

ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി ശുചിമുറിയിൽ പൂട്ടിയിട്ടശേഷം ലോക്കർ പൊട്ടിച്ചായിരുന്നു കവർച്ച. ഓഫീസിൽ സിസിടിവികൾ സ്‌ഥാപിച്ചിരുന്നെങ്കിലും അവ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. രാമ മാൻഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.