ദമ്പതികൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ
ദമ്പതികൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ
Tuesday, August 30, 2016 4:30 AM IST
ന്യൂഡൽഹി: രാജ്യ തലസ്‌ഥാനമായ ഡൽഹിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. ഡൽഹിയിലെ ജിബി റോഡിൽ അനാശാസ്യ കേന്ദ്രം നടത്തിയ ദമ്പതികൾ അടക്കം എട്ടു പേരെയാണ് ഡൽഹി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്ന അഫ്താഫ് ഹുസൈനും ഭാര്യ സെയ്റ ബീഗവും ആറു സഹായികളുമാണ് പിടിയിലായത്. ഇവർക്കെതിരെ മക്കോക്ക(മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) കുറ്റം ചുമത്തി. <യൃ><യൃ> നേപ്പാൾ, പശ്ചിമ ബംഗാൾ, ഒഡീഷ, കർണാടക, ആസാം, ആന്ധ്രപ്രദേശ് എന്നിവടങ്ങിൽ നിന്നുള്ള അയ്യായിരത്തോളം പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുകയായിരുന്നു ദമ്പതികൾ. വിവിധ ഇടങ്ങളിൽ നിന്നും എത്തിച്ച അമ്പതിനായിത്തോളം പെൺകുട്ടികളെ വിറ്റ ദമ്പതികൾ 100 കോടിയിലധികം രൂപ സമ്പാദിച്ചെന്നാണ് പോലീസ് പറയുന്നത്. <യൃ><യൃ> 1990 മുതൽ ഏഴു കേസുകളിൽ സെയ്റയും മൂന്നു കേസുകളിൽ അഫ്താഖും പോലീസ് പിടിയിലായിട്ടുണ്ട്. 2001ൽ ഒരു കേസിൽ പിടിയിലായ സെയ്റയ്ക്ക് ഏഴു വർഷം ജയിൽ ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ സെയ്റ വീണ്ടും പെൺവാണിഭം നടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.