ആർഎസ്എസിനു ബ്രൗൺപാന്റ്സ്; ഒക്ടോബർ മുതൽ
Tuesday, August 30, 2016 12:19 PM IST
ന്യൂഡൽഹി: ദീർഘകാലം ആർഎസ്എസ് യൂണിഫോമിന്റെ ഭാഗമായിരുന്ന കാക്കി നിക്കറിനു പകരം ഒക്ടോബർ പതിനൊന്നു മുതൽ ബ്രൗൺ പാന്റ്സ് വരും. ഇതിനു മുന്നോടിയായി ഒരെണ്ണത്തിന് 250 രൂപ നിരക്കിൽ ഏഴുലക്ഷം പാൻറ്സുകൾ സ്വയംസേവകർക്ക് വിതരണം ചെയ്യും. വിജയദശമി(ഒക്ടോബർ 11) നു പുതിയ യൂണിഫോം പ്രാബല്യത്തിൽ വരും. നാഗ്പൂരിൽ നടക്കുന്ന ആഘോഷത്തിൽ ബ്രൗൺ പാന്റ്സ് ധരിച്ചാകും സർസംഘ ചാലക് മോഹൻ ഭഗവത് സ്വയംസേവകരെ അഭിസംബോധന ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.