ഗർഭഛിദ്രത്തിന് അനുമതി നല്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി
ഗർഭഛിദ്രത്തിന് അനുമതി നല്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി
Tuesday, August 30, 2016 12:31 PM IST
അലഹാബാദ്: കൂട്ടമാനഭംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ ചീഫ് മെഡിക്കൽ ഓഫീസറിനെയാണു സമീപിക്കേണ്ടതെന്നും അപേക്ഷ നല്കി മെഡിക്കൽ ഓഫീസറുടെ നിർദേശം പാലിക്കുകയാണു പോംവഴിയെന്നും ജസ്റ്റീസ് ആർ.ഡി. ഖാരെ ഉത്തരവിട്ടു.

മാനഭംഗത്തിനിരയായ കുട്ടിക്കു ഗർഭഛിദ്രം നടത്തണമെന്നാവശ്യപ്പെട്ട് പിതാവാണ് ബറേലി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ബറേലിയിലെ ആസിഫ് എന്നയാളാണ് പ്രതി. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരേയുള്ള കേസ്. പെൺകുട്ടി ഗർഭംധരിച്ചതിനെത്തുടർന്ന് ഇയാൾ വിവാഹവാഗ്ദാനത്തിൽനിന്നു പിന്മാറി. വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു തെളിഞ്ഞു. ആസിഫ് ഉൾപ്പെടെ മൂന്നു പേർക്കെതിരേ ഷേർഗഡ് പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.