മദർ തെരേസയുടെ വിശുദ്ധപദവി: മാർപാപ്പയ്ക്കു സോണിയ കത്തയച്ചു
മദർ തെരേസയുടെ വിശുദ്ധപദവി: മാർപാപ്പയ്ക്കു സോണിയ കത്തയച്ചു
Tuesday, August 30, 2016 12:31 PM IST
ന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിൽ ഇന്ത്യൻ ജനതയുടെ സന്തോഷവും അഭിമാനവും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി കത്തെഴുതി. സെപ്റ്റംബർ നാലിനു വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ രണ്ടു കോടി കത്തോലിക്കർ ഉൾപ്പെടുന്ന ഇന്ത്യക്കാർക്ക് അത് അഭിമാനമുഹൂർത്തമാണെന്ന് സോണിയ അറിയിച്ചു.

അഗതികളുടെ അമ്മയായി ഇന്ത്യയിലാണ് മദർ തെരേസ കഴിഞ്ഞത്. ദുഃഖിതരുടെ കണ്ണീരൊപ്പിയ അവർ സ്നേഹത്തിന്റെ പ്രതീകമായി. മദറിന്റെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണ് ശ്രേഷ്ഠമാണ്. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കിയാണു മദറിനെ ആദരിച്ചത്. സുഖമില്ലാത്തതിനാൽ ചടങ്ങിൽ സംബന്ധിക്കാൻ സാധിക്കില്ലെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി സോണിയ കത്തിൽ വ്യക്‌തമാക്കി. കോൺഗ്രസിനെ പ്രതിനിധീകരിച്ച് മാർഗരറ്റ് ആൽവയും ലൂസിഞ്ഞോ ഫലേയ്റോയും വത്തിക്കാനിൽ എത്തുമെന്നും സോണിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.