പവ ഷെല്ലുകൾ ശ്വാസതടസത്തിനും മരണത്തിനും കാരണമാകുമെന്ന്
Wednesday, August 31, 2016 12:01 PM IST
ശ്രീനഗർ: കാഷ്മീരിൽ കലാപകാരികളെ നേരിടാൻ പെല്ലറ്റ് തോക്കുകൾക്കു പകരം പവ (പെലർഗോണിക് ആസിഡ് വനിലൈൽ അമൈഡ്) ഷെല്ലുകൾ ഉപയോഗിക്കാമെന്ന വിദഗ്ധ സമിതി ശിപാർശയ്ക്കെതിരേ കാഷ്മീരിലെ ഡോക്ടർമാർ രംഗത്തെത്തി.

പ്രകൃതിദത്ത മുളകുപൊടിയിലെ നോനിവൈമൈഡ് എന്ന രാസമിശ്രിതം ശരീരത്തിൽ ചെല്ലുന്നതിലൂടെ മരണംവരെ സംഭവിക്കുമെന്നു ഡോക്ടേഴ്സ് അസോസിയേഷൻ കാഷ്മീർ(ഡിഎകെ) പ്രസിഡന്റ് ഡോ. നിസാറുൾ ഹുസൈൻ പറഞ്ഞു. ശ്വാസകോശ അസുഖങ്ങളുള്ളവർക്കാണ് ഇതു കൂടുതൽ ദോഷചെയ്യുക. ഇതേ രാസസംയുക്‌തം ഉള്ളിൽച്ചെന്ന് 2009ൽ കാഷ്മീരിൽ ഒരാൾ മരിച്ചിരുന്നു. 2013ൽ കുരുമുളക് ഗ്യാസ് സ്പ്രേ ശ്വസിച്ച് ശ്രീനഗറിൽ ഒരു വൃദ്ധ മരിച്ചു. കുരുമുളക് ഗ്യാസിലും പെലർഗോണിക് ആസിഡ് വനിലൈൽ അമൈഡാണ് അടങ്ങിയിരിക്കുന്നത്.


പെല്ലറ്റ് തോക്കുകളുടെ ഉപയോഗം മൂലം നിരവധി പേരുടെ കാഴ്ച നഷ്‌ടപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇതു നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.