ഓണാഘോഷത്തിൽ രാഷ്ട്രപതി പങ്കെടുക്കും
ഓണാഘോഷത്തിൽ രാഷ്ട്രപതി പങ്കെടുക്കും
Wednesday, August 31, 2016 12:01 PM IST
ന്യൂഡൽഹി: രാഷ്ര്‌ടപതി ഭവനിൽ സെപ്റ്റംബർ മൂന്നിനു നടക്കുന്നഓപത്യേക ഓണപ്പരിപാടിയായ കൈരളിയിൽ രാഷ്ര്‌ടപതി പ്രണബ് മുഖർജി പെങ്കടുക്കും.

കേരളം സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഷ്ര്‌ടപതിക്കു പുറമേ ഉപരാഷ്ര്‌ടപതി ഹമീദ് അൻസാരി, കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

രാഷ്ര്‌ടപതി ഭവനിൽ പുതിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ 250ലേറെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. പരിപാടിയിൽ കേരളീയ സംഗീത നൃത്ത രൂപങ്ങളായ വാദ്യം, മോഹിനിയാട്ടം, കഥകളി തുടങ്ങിയവ ഉണ്ടായിരിക്കും.


ഇതോടൊപ്പം ഓണത്തിന്റെ ഐതീഹ്യങ്ങളെയും സംസ്‌ഥാനത്തിന്റെ പാരമ്പര്യത്തെയും ഒപ്പന, മയൂര നൃത്തം, തെയ്യം, കളരി, കേരളനടനം, തിരുവാതിര, മാർഗംകളി തുടങ്ങിയ കലാസാംസ്കാരിക രൂപങ്ങളിലൂടെ വിളിച്ചോതുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ ദൃശ്യവൽക്കരണവും ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.