ഭീകരതയ്ക്കെതിരേ ഇന്ത്യയും അമേരിക്കയും തമ്മിൽ കൈകോർക്കണം: ജോൺ കെറി
ഭീകരതയ്ക്കെതിരേ ഇന്ത്യയും അമേരിക്കയും തമ്മിൽ കൈകോർക്കണം: ജോൺ കെറി
Wednesday, August 31, 2016 12:31 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും കൈകോർക്കേണ്ടത് അനിവാര്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ലോകത്തെ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിൽ ബന്ധം മെച്ചപ്പെടുത്തേണ്ടത് അമേരിക്കയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും ഡൽഹി ഐഐടിയിൽ ഇന്നലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യവേ കെറി വ്യക്‌തമാക്കി.

ഇന്ത്യയും അമേരിക്കയും ഒരുപോലെ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. സൈനിക ശക്‌തിയെ ഉപയോഗിക്കേണ്ടി വരുന്ന അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യയും അമേരിക്കയും അന്താരാഷ്ര്‌ട മര്യാദകൾ പാലിക്കുന്നുവെന്നും ഡൽഹി ഐഐടിയിൽ നടത്തിയ ടൗൺഹാൾ മോഡൽ പ്രസംഗത്തിൽ ജോൺ കെറി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരമ്പര്യേതര ഊർജ രംഗത്തു പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്തുണയേകും. ഇന്ത്യയും മോദിയുമായുള്ള ബന്ധത്തെക്കുറിച്ചു സംസാരിക്കവേ വിവേകമുള്ള സംസാരവും ഭാവിയെക്കുറിച്ചുള്ള കരുതലുമാണ് കാണാൻ കഴിയുന്നതെന്നുമാണ് കെറി പറഞ്ഞത്. ഇന്ത്യ ജിഎസ്ടി ബിൽ പാസാക്കിയതും പുതിയ നിർധനത്വ നിയമവും വിദേശ നിക്ഷേപങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.


ഭീകരവാദത്തെക്കുറിച്ചു സംസാരിക്കവേ ഇക്കാര്യത്തിൽ പാക്കിസ്‌ഥാൻ ശക്‌തമായ നടപടികളുമാ യി മുന്നോട്ടു പോകണമെന്നാണ് കെറി പറഞ്ഞത്. സമാധാനപരമായ സമരങ്ങൾ നടത്താൻ ജനങ്ങളെ അനുവദിക്കണം. തീവ്രവാദത്തിന്റെ വേദന ഇരു രാജ്യങ്ങൾക്കും അറിയാം. തീവ്രവാദത്തെ ഇല്ലാതാക്കാൻ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ക്യാമ്പുകൾ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് അമേരിക്ക പാക്കിസ്‌ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം കാരണം അവിടുത്തെ ജനങ്ങൾ പൊറുതി മുട്ടുകയാണ്. 50,000 പാക്കിസ്‌ഥാനികളാണ് തീവ്രവാദത്തിന്റെ ഫലമായി കൊല്ലപ്പെട്ടത്. ഇന്ത്യ–പാക് ബന്ധം വഷളാവാത്ത രീതിയിൽ പരിഹാരം കാണാൻ പാക്കിസ്‌ഥാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധ്രുവീകരണം അത്ര നല്ല കാര്യമല്ല. നൈരാശ്യ വും അസഹിഷ്ണുതയും കൊണ്ടാണ് ഇതുണ്ടാക്കുന്നത്. മറ്റൊരു രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ് വിവാദമുണ്ടാക്കാൻ താൽപര്യമില്ല. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ കുറിച്ച് തനിക്കൊന്നും പറയാൻ കഴിയില്ലെന്നും കെറി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.