പെല്ലറ്റ് തോക്ക് നിരോധിക്കാനാകില്ലെന്നു ജമ്മു കാഷ്മീർ ഹൈക്കോടതി
പെല്ലറ്റ് തോക്ക് നിരോധിക്കാനാകില്ലെന്നു ജമ്മു കാഷ്മീർ ഹൈക്കോടതി
Thursday, September 22, 2016 12:50 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പ്രക്ഷോഭകർക്കു നേരേ സുരക്ഷാ സേന നടത്തുന്ന പെല്ലറ്റ് തോക്ക് ഉപയോഗം നിരോധിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. അക്രമാസക്‌തമാകുന്ന പ്രക്ഷോഭകരെ നിയന്ത്രിക്കാനും തടയാനും സുരക്ഷാ സേന അനിവാര്യമാണെന്നും പെല്ലറ്റ് തോക്ക് ഉപയോഗം നിരോധിക്കാൻ സാധിക്കില്ലെന്നും ജമ്മു കാഷ്മീർ ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് എൻ. പോൾ വസന്തകുമാർ, ജസ്റ്റീസ് അലി മുഹമ്മദ് മഗ്റി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. പെല്ലറ്റ് തോക്ക് ഉപയോഗിച്ച് പ്രക്ഷോഭകർക്കു നേരെ വെടിയുതിർക്കാൻ നിർദേശം നല്കുന്ന ഓഫീസർമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പരിക്കേൽക്കുന്നവർക്ക് പ്രത്യേക ചികിത്സ നല്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.


കേന്ദ്ര ആഭ്യന്തരമന്ത്രാലയം പെല്ലറ്റ് തോക്കിനു പകരം പാവ (മുളക് ഷെൽ) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സംഘത്തിന്റെ അന്തിമ തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ നിലവിൽ നിരോധനം ഏർപ്പെടുത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാഷ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ നല്കിയ പരാതിയിലായിരുന്നു വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.