തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിലും ഡിഎംകെ–കോൺഗ്രസ് സഖ്യം മത്സരിക്കും
Thursday, September 22, 2016 12:50 PM IST
ചെന്നൈ: തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കും. ഡിഎംകെ ജനറൽ സെക്രട്ടറി കെ. അമ്പഴകനാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി, ഡിഎംഡികെ വിമത വിഭാഗം, മക്കൾ ഡിഎംഡികെ എന്നിവയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സഖ്യകക്ഷികൾ. ഇതിൽ കോൺഗ്രസിനും ലീഗിനും മാത്രമാണു നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനായത്. തിങ്കളാഴ്ച ഡിഎംകെ പ്രസിഡന്റ് കരുണാനിധിയുമായി ടിഎൻസിസി പ്രസിഡന്റ് തിരുനാവുക്കരശർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.