ബന്ദിപോറയിൽ ഭീകരനെ വധിച്ചു
ബന്ദിപോറയിൽ ഭീകരനെ വധിച്ചു
Thursday, September 22, 2016 1:10 PM IST
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ ബന്ദിപോറയിൽ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അരഗാം ഗ്രാമത്തിൽ ഭീകരൻ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു സൈന്യം നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരന്റെ പക്കൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.


ഇതിനിടെ, അതിർത്തിയിൽ നിയന്ത്രണരേഖയിൽ പാക് അധിനിവേശ കാഷ്മീരിൽനിന്നു രണ്ടിടത്തുണ്ടായ നുഴഞ്ഞുകയറ്റശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തി.

നൗഗാം സെക്ടറിലാണു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഉറി ഭീകരാക്രമണത്തെത്തുടർന്ന് ഉറി, നൗഗാം സെക്ടറുകളിൽ സൈന്യം സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.