നാവിക ആസ്‌ഥാനത്തിനു സമീപം അജ്‌ഞാതസംഘം; മുംബൈയിൽ അതീവ ജാഗ്രത
നാവിക ആസ്‌ഥാനത്തിനു സമീപം അജ്‌ഞാതസംഘം; മുംബൈയിൽ അതീവ ജാഗ്രത
Thursday, September 22, 2016 1:10 PM IST
മുംബൈ: സൈനികവേഷത്തിലെത്തിയ ആയുധധാരികളെ മുംബൈയിലെ നാവികസേനാ ആസ്‌ഥാനത്തിനു സമീപം കണ്ടെത്തിയെന്ന വിവരത്തെത്തുടർന്നു മുംബൈ നഗരത്തിലും തീരപ്രദേശത്തും അതീവജാഗ്രത. പോലീസും വിവിധസുരക്ഷാ ഏജൻസികളും നഗരവും തീരപ്രദേശവും അരിച്ചുപെറുക്കുന്നതിനു പുറമേ തന്ത്രപ്രധാനകേന്ദ്രങ്ങളിൽ അതീവസുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. റായ്ഗഡ് ജില്ലയിലെ ഉറാനിൽ നാവിക ആസ്‌ഥാനത്തിനു സമീപം സൈനികവേഷത്തിൽ അഞ്ചുപേരെ കണ്ടതായാണു വിദ്യാർഥികൾ വിവരം നൽകിയത്. സംഘത്തിന്റെ കൈവശം ആയുധങ്ങളും ബാഗുകളും ഉണ്ടായിരുന്നുവെന്നും ഉറാൻ എഡ്യുക്കേഷൻ സ്കൂളിലെ കുട്ടികൾ അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകർ പോലീസിനെ അറിയിച്ചു.


മുംബൈ നഗരത്തിനു 47 കിലോമീറ്റർ അകലെയാണ് ഉറാൻ. പോലീസിന്റെ നേതൃത്വത്തിലാണ് നഗരത്തിലും പരിസരങ്ങളും തിരച്ചിൽ നടക്കുന്നത്. തീരമേഖലകളിൽ നേവിയും അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗേറ്റ്വേ ഓഫ് ഇന്ത്യ, രാജ്ഭവൻ, ബോംബെ ഹൈക്കോടതി, ബാബ ആറ്റോമിക് റിസർച്ച് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിൽ സുരക്ഷ ശക്‌തമാക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.