കാവേരി ജലം കുടിവെള്ളമായി മാത്രം: കർണാടക നിയമസഭയിൽ പ്രമേയം
കാവേരി ജലം കുടിവെള്ളമായി മാത്രം: കർണാടക നിയമസഭയിൽ പ്രമേയം
Friday, September 23, 2016 12:31 PM IST
ബംഗളൂരു: കാവേരി നദിയിലെ ജലം കുടിവെള്ളാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്നു നിർദേശിച്ച് കർണാടക നിയമസഭയിൽ പ്രമേയം. കാവേരിയിൽനിന്നുള്ള വെള്ളം തമിഴ്നാടിനു നൽകണമെന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് അംഗീകരിക്കരുതെന്നും എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണച്ച പ്രമേയം പറയുന്നു. സംസ്‌ഥാനം കടുത്ത ജലക്ഷാമം നേരിടുകയാണ്. നദിയിലെ ജലം കാവേരി തടത്തിലെ ഗ്രാമങ്ങളിലെയും ബംഗളൂരു നഗരത്തിലെയും കുടിവെള്ള ആവശ്യത്തിനു മാത്രമേ ഉപയോഗിക്കൂന്നുള്ളൂ എന്നു സർക്കാർ ഉറപ്പാക്കണം.

കാവേരി നദിയിലെ നാലു സംഭരണികളിലെ ജലം കുടിവെള്ളമൊഴികെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു ജനതാത്പര്യത്തിനു വിരുദ്ധമാണെന്നും പ്രമേയം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.