പ്രധാനമന്ത്രിയുടെ വസതിക്കു സമീപത്തെ മെട്രോ സ്റ്റേഷന്റെ പേരു മാറ്റി
Saturday, September 24, 2016 11:48 AM IST
ന്യൂഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കു സമീപത്തെ ദ റെയ്സ് കോഴ്സ് റോഡ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മുതൽ ലോക് കല്യാൺ മാർഗ് സ്റ്റേഷൻ എന്നറിയപ്പെടും. കേന്ദ്രത്തിന്റെ നിർദേശത്തെത്തുടർന്ന് മെട്രോയുടെ കംപ്യൂട്ടർ നെറ്റ്വർക്കിലും ഡിജിറ്റൽ ബോർഡുകളിലും ലോക് കല്യാൺ മാർഗ് സ്റ്റേഷൻ എന്ന പേര് ഉൾപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ.

1940ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഡൽഹി റേസ് ക്ലബ്ബിന്റെ ചുവടുപറ്റിയാണ് റേസ് കോഴ്സ് റോഡ് എന്ന പേരുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.