ഗർഭിണിയായ നഴ്സിനെ മർദിച്ച അകാലിദൾ നേതാവിന്റെ ഭർത്താവും മകനും അറസ്റ്റിൽ
Saturday, September 24, 2016 11:48 AM IST
മോഗ (പഞ്ചാബ്): ഗർഭിണിയായ നഴ്സിനെ മർദിച്ച അകാലിദൾ നേതാവിന്റെ ഭർത്താവിനെയും മകനെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അകാലി നേതാവ് ദൽജിത് കൗറിന്റെ ഭർത്താവ് പരംജിത് സിംഗ്, മകൻ ഗുർജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പാർട്ടി പ്രവർത്തകനായ രോഗിയെ ആശുപത്രിയിൽ എത്തിച്ച ഉടൻ അഡ്മിറ്റ് ചെയ്ത് ചികിത്സ നല്കാത്തതിനാണ് രമൻദീപ് കൗർ എന്ന നഴ്സിനെ ഇവർ കൈയേറ്റം ചെയ്തത്.

ഡോക്ടറെ വിളിക്കാനായി രണ്ട് മിനിറ്റ് നൽകണമെന്നു നഴ്സ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.