റഷ്യ–പാക് ബന്ധം ഇന്ത്യയുടെ നയതന്ത്രപരാജയം: ആന്റണി
Saturday, September 24, 2016 11:48 AM IST
പ്രത്യേക ലേഖകൻ

ന്യൂഡൽഹി:പാക്കിസ്‌ഥാനുമായി ചേർന്നു റഷ്യസൈനികാഭ്യാസം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിന്റെ വിദേശ നയത്തിന്റെ പരാജയമാണെന്നു മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. സ്വാതന്ത്ര്യത്തിനു ശേഷം ചരിത്രത്തിൽ ആദ്യമായി പാകിസ്‌ഥാനിലെത്തി റഷ്യ സംയുക്‌ത സൈനിക അഭ്യാസം നടത്തുന്നതിനെ അതീവ ഗൗരവത്തോടെ കാണണമെന്ന് ആന്റണി പറഞ്ഞു.


ഇന്ത്യയുടെ എക്കാലത്തെയും ഉറ്റ സുഹൃത്താണ് റഷ്യ. സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ഇന്ത്യയ്ക്കു വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന രാജ്യമായിരുന്നു റഷ്യ. കാഷ്മീർ വിഷയത്തിലടക്കം ഇന്ത്യക്കൊപ്പം നിന്ന രാജ്യം. എന്നാൽ ഇപ്പോൾ പാക്കിസ്‌ഥാനോടു റഷ്യ പുതിയ ചങ്ങാത്തം ഉണ്ടാക്കുന്നത് വളരെ ഗൗരവമുള്ളതാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.