ജാർഖണ്ഡിൽ ആർജെഡി സംസ്‌ഥാന പ്രസിഡന്റിന്റെ വീട്ടിൽ മോഷണം
Sunday, September 25, 2016 11:50 AM IST
ഹസാരിബാഗ്: ആർജെഡി സംസ്‌ഥാന പ്രസിഡന്റിന്റെ വീട്ടിൽ മോഷണം. പ്രസിഡന്റ് ഗൗതം സാഗർ റാണയുടെ ജാർഖണ്ഡിലെ ഹസാരിബാദിലുള്ള വീട്ടിൽനിന്നാണ് പണവും ലക്ഷക്കണക്കിനു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്.

കഴിഞ്ഞ ദിവസം രാത്രി വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് മോഷ്‌ടാക്കൾ ഉള്ളിൽ പ്രവേശിക്കുകയും തുടർന്ന് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിരുന്ന അലമാര മോഷ്‌ടിക്കുകയുമായിരുന്നെന്നാണു പോലീസിന്റെ നിഗമനം. പുലർച്ചെ അയൽവാസികളാണു പോലീസിൽ വിവരമറിയിച്ചത്.

റാഞ്ചിയിലായിരുന്ന റാണ സംഭവമറിഞ്ഞ് ഇന്നലെ രാവിലെയാണ് ഹസാരിബാഗിൽ എത്തിയത്. വീട്ടിലെ മറ്റ് ആളുകളും സ്‌ഥലത്തുണ്ടായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.