കാഷ്മീർ: കർഫ്യൂ പൂർണമായി നീക്കി
കാഷ്മീർ: കർഫ്യൂ പൂർണമായി നീക്കി
Sunday, September 25, 2016 11:50 AM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹൻ വാനിയുടെ വധത്തിനുപിന്നാലെ കാഷ്മീർ താഴ്വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ രണ്ടാം തവണയും പൂർണമായി നീക്കി. ആദ്യതവണ കർഫ്യൂ നീക്കിയപ്പോൾ വീണ്ടും ഏറ്റുമുട്ടലും മരണവും സംഭവിച്ചിരുന്നു. ഇതോടെ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുകയായിരുന്നു. ഇന്നലെ കർഫ്യൂ പൂർണമായി നീക്കിയെങ്കിലും അക്രമം അരങ്ങേറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

താഴ്വരയിലെ ഒരു പ്രദേശത്തുനിന്നും ഇന്നലെ അനിഷ്‌ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതേസമയം, വിഘടനവാദികൾ ആഹ്വാനം ചെയ്ത ബന്ദിനെത്തുടർന്ന് തുടർച്ചയായ 79–ാം ദിവസവും കടകമ്പോളങ്ങളും മറ്റും അടഞ്ഞുകിടന്നു.


വിഘടനവാദികൾ ബന്ദിന് 16 മണിക്കൂർ ഇളവ് നൽകിയതിനെത്തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഇന്നു രാവിലെ ആറു വരെ കടകളും മറ്റും തുറന്നു. ജൂലൈ എട്ടിന് ബുർഹൻ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ രണ്ടു പോലീസുകാർ ഉൾപ്പെടെ 82 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.