ഗുജറാത്തിൽ ക്ഷേത്രത്തിനുള്ളിൽ രണ്ടു പൂജാരിമാരെ കൊലപ്പെടുത്തി
Tuesday, September 27, 2016 12:37 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ക്ഷേത്രത്തിനുള്ളിൽ രണ്ടു പൂജാരിമാരെ വെട്ടിക്കൊലപ്പെടുത്തി. ഗാന്ധിനഗർ ജില്ലയിലെ സായിജി ഗ്രാമത്തിലെ സിദ്ധനാഥ് മഹാദേവ ക്ഷേത്രത്തിലെ പ്രധാന പൂജാരി ദിലീപ്ഗിരി മഹാരാജ്, സഹായി ഈശ്വർവൻ മഹാരാജ് എന്നിവരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ക്ഷേത്രത്തിനുള്ളിൽ ഉറങ്ങവേ കോടാലികൊണ്ട് ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയാണുണ്ടായതെന്നു പോലീസ് അറിയിച്ചു. ക്ഷേത്രത്തിൽനിന്നു കുറച്ചു പണം നഷ്‌ടപ്പെട്ടുവെന്നും അതേസമയം, സ്വർണവും വെള്ളിയും നഷ്‌ടമായില്ലെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.