പാക് അഭിനേതാക്കളെ കുറ്റക്കാരായി കാണരുത്: അനുപം ഖേർ
പാക് അഭിനേതാക്കളെ കുറ്റക്കാരായി കാണരുത്: അനുപം ഖേർ
Tuesday, September 27, 2016 12:37 PM IST
ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യയിൽ ജോലി ചെയ്യുന്ന പാക് അഭിനേതാക്കളെ കുറ്റക്കാരായി കാണരുതെന്ന് ഇന്ത്യൻ നടൻ അനുപം ഖേർ. കലയ്ക്ക് അതിരുകളില്ല രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കലാകാരന്മാരെ ബലിയാടാക്കരുതെന്ന് അനുപം പറഞ്ഞു.

ഉറിയിലെ ഭീകരാക്രമണത്തിൽ 18 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്‌ഥാനിൽനിന്നുള്ള കലാകാരന്മാരെ ഇന്ത്യയിൽനിന്ന് ഓടിക്കണമെന്ന് കഴിഞ്ഞ ദിവസം രാജ് താക്കറെ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് അനുപം ഖേറിന്റെ പ്രസ്താവന. കലയും ഭീകരവാദവും രണ്ടാണ്.


പാക്കിസ്‌ഥാൻ പോലെയല്ല ഇന്ത്യ. ഇവിടെ കലാകരൻമാരെ സ്വാഗതം ചെയ്യുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്ന രാജ്യമാണ്. എനിക്ക് പാക്കിസ്‌ഥാൻ സുഹൃത്തുക്കൾ ഉണ്ട്. അവർ നല്ലവരാണ്.

നമ്മൾ എപ്പോഴും സൗഹൃദവും നന്മയും കത്തുസൂക്ഷിക്കണം– അനുപം ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.