കോട്ടയം ലൂർദ് സ്കൂൾ രാജ്യത്തെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ
കോട്ടയം ലൂർദ് സ്കൂൾ രാജ്യത്തെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ
Friday, September 30, 2016 12:21 PM IST
ന്യൂഡൽഹി: എഡ്യൂക്കേഷൻ വേൾഡ് സീ–ഫോർ വാർഷിക സർവേപ്രകാരം പ്രിസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച 150 സ്കൂളുകളുടെ പട്ടികയിൽ കോട്ടയത്തെ ലൂർദ് പബ്ലിക് സ്കൂളും.

രാജ്യവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, വിദ്യാർഥികൾ, മാതാപിതാക്കൾ, പ്രധാന അധ്യാപകർ എന്നിവർ ഉൾപ്പെട്ട 10301 വ്യക്‌തികളാണ് സർവേയിൽ പങ്കെടുത്തത്. അധ്യാപന നിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ, കായിക വിദ്യാഭ്യാസം, അച്ചടക്കം, വിദ്യാർഥികളുടെ നേതൃത്വപാടവം, വിദ്യാർഥികൾക്കു നൽകുന്ന വ്യക്‌തിപരമായ ശ്രദ്ധ, പൂർവവിദ്യാർഥികളുടെ മികവ്, സാമൂഹിക പ്രതിബദ്ധത തുടങ്ങി 14 മേഖലകളാണ് വിലയിരുത്തപ്പെട്ടത്. അധ്യാപന നിലവാരത്തിൽ മുമ്പിൽ നിൽക്കുന്ന രാജ്യത്തെ മികച്ച പത്തു സ്കൂളുകളുടെ പട്ടികയിലും ലൂർദ് സ്കൂൾ ഇടംനേടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. മനോജ് കറുകയിൽ അവാർഡ് ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.