അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ജയലളിതയുടെ ചിത്രം പുറത്തുവിടണം: കരുണാനിധി
അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ജയലളിതയുടെ ചിത്രം പുറത്തുവിടണം: കരുണാനിധി
Friday, September 30, 2016 12:35 PM IST
ചെന്നൈ: ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും ഇതിനു ജയലളിതയുടെ ഇപ്പോഴത്തെ ചിത്രം പുറത്തുവിടണമെന്നു ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസ്‌ഥാന സർക്കാർ കൃത്യമായ വിവരം ജനങ്ങളെ അറിയിക്കാൻ തയാറാകണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. കടുത്ത പനിയും നിർജലീകരണവും മൂലം ഈ മാസം 22 മുതൽ ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്കിടയിലും അവർ ഉദ്യോഗസ്ഥരുമായും പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നും പറയപ്പെടുന്നു. കാവേരി നദീജല പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്തുകയും ഡൽഹിയിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വായിക്കുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ചിത്രം പോലും സർക്കാർ പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സർക്കാർ പുറത്തുവിടുന്ന സുതാര്യമല്ലാത്ത റിപ്പോർട്ടുകൾ കാരണം നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്– കരുണാനിധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.