മെഡിക്കൽ പ്രവേശനം: ഒരാഴ്ചകൂടി സമയം
മെഡിക്കൽ പ്രവേശനം: ഒരാഴ്ചകൂടി സമയം
Friday, September 30, 2016 12:44 PM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനം പൂർത്തിയാക്കുന്നതിനു സുപ്രീം കോടതി കേരളത്തിന് ഒരാഴ്ച സമയം കൂടി അനുവദിച്ചു. 250ലേറെ സീറ്റുകളിൽ ഇനിയും പ്രവേശന നടപടികൾ പൂർത്തിയാക്കാനുണ്ടെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

പാലക്കാട് കരുണ മെഡിക്കൽ കോളജ് പ്രവേശനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നില്ലെന്നു സംസ്‌ഥാനത്തെ പ്രവേശന നടപടികൾക്കു മേൽനോട്ടം വഹിക്കുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റി സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം പ്രധാന കേസ് പരിഗണിക്കുമ്പോൾ പരിശോധിക്കാമെന്ന് ജസ്റ്റീസ് മദൻ ബി. ലോകുറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.