ശ്രീനഗറിൽ കർഫ്യൂ പിൻവലിച്ചു
ശ്രീനഗറിൽ കർഫ്യൂ  പിൻവലിച്ചു
Saturday, October 1, 2016 11:58 AM IST
ശ്രീനഗർ: കാഷ്മീർ താഴ്വര യിൽ 85 ദിവസമായി തുടരുന്ന സംഘർഷത്തിന് അയവുവന്നതോടെ ശ്രീനഗറിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ ഇന്നലെ പിൻവലിച്ചു. ശ്രീനഗർ പട്ടണത്തിൽ ഇന്നലെ ജനജീവിതം സാധാരണ നിലയിലായിരുന്നു കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിച്ചു. സർക്കാർ ബസുകൾ സർവീസ് നടത്തി. അതേസമയം, വിദ്യാഭാസ സ്‌ഥാപനങ്ങൾ അടഞ്ഞു കിടന്നു. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ സുരക്ഷാ സേന വധിച്ചതോടെയാണു കാഷ്മീർ അശാന്തിയുടെ താഴ്വരയായത്. ശൈത്യകാലമായതോടെ പലരും ജമ്മുവിലേക്കു താമസം മാറ്റുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.