ദേവഗൗഡ നിരാഹാരം അവസാനിപ്പിച്ചു
ദേവഗൗഡ നിരാഹാരം അവസാനിപ്പിച്ചു
Saturday, October 1, 2016 11:58 AM IST
ബംഗളൂരു: കാവേരി വിഷയത്തിൽ കോടതിയും കേന്ദ്രവും കർണാടക സംസ്‌ഥാനത്തോട് അനീതി കാട്ടിയെന്ന് ആരോപിച്ചു മുൻ പ്രധാനമന്ത്രിയും ജനതാദൾ–എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ ്നടത്തിയ നിരാഹാര സമരം വേഗത്തിൽ അവസാനിപ്പിച്ചു.സംസ്‌ഥാനത്തിന്റെയും കർഷകരുടെയും താത്പര്യം സംരക്ഷിക്കാനാണു നിരാഹാരസമരമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

കോടതികളിൽനിന്നുള്ള തിരിച്ചടികളിൽ ദുഃഖിതനാണെന്നും സംസ്‌ഥാനത്തിന്റെ ഫെഡറൽ സംവിധാനത്തിനേറ്റ കളങ്കമാണു കോടതിവിധിയെന്നും ദേവഗൗഡ പറഞ്ഞു. സുപ്രീംകോടതി വിധി കർണാടകയ്ക്കുള്ള മരണ വാറന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിധാൻ സൗധയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നിൽ ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദേവഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും പങ്കെടുത്തു. കേന്ദ്രസർക്കാരിലും പ്രധാനമന്ത്രിയിലും സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി കർണാടകയിൽനിന്നുള്ള മുഴുവൻ എംപിമാരും രാജിവയ്ക്കണമെന്നു കുമാരസ്വാമി ആവശ്യപ്പെട്ടു.


കാവേരി വിഷയത്തിൽ നിയമസഭ പാസാക്കിയ പ്രമേയം അന്തിമമാണെന്നും കാവേരിയിലെ വെള്ളം ബംഗളൂരു നഗരത്തിലെയും കാവേരി നദീതടങ്ങളിലെയും ജനങ്ങളുടെ കുടിവെള്ള ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.