ഡോ. അശോക് പൈ അയർലൻഡിൽ കുഴഞ്ഞുവീണു മരിച്ചു
ഡോ. അശോക് പൈ  അയർലൻഡിൽ  കുഴഞ്ഞുവീണു മരിച്ചു
Saturday, October 1, 2016 11:58 AM IST
ശിവമോഗ(കർണാടക): ലോക പ്രശസ്ത മനോരോഗ വിദഗ്ധനും കർണാടക മെന്റൽ ഹെൽത്ത് ടാസ്ക് ഫോഴ്സ് അഥോറിറ്റി ചെയർമാനുമായ ഡോ.കെ.എ.അശോക് പൈ(69) കുഴഞ്ഞുവീണു മരിച്ചു. അയർലൻഡിലെ ഡബ്ലിനിൽ ഒരു പ്രഭാഷണം നടത്താനെത്തിയ അദ്ദേഹം താമസസ്‌ഥലമായ ഹോട്ടൽമുറിയിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദയാഘാതമാണു മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. രജനി പൈ ആണ് ഭാര്യ. ഏകമകൾ: ഡോ.പ്രീതി പൈ. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.


നാലു പതിറ്റാണ്ടായി ജന്മനാടായ ശിവമോഗയിൽ മാനസ നഴ്സിംഗ് ഹോം എന്ന പേരിൽ മാനസിക രോഗ ചികിത്സാകേന്ദ്രം നടത്തുന്ന ഡോ.പൈ മാനസിക ആരോഗ്യത്തെ സംബന്ധിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. പ്രശസ്തമായ ബി.സി.റോയ് പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.