വിവാദ കാർട്ടൂൺ: ഉദ്ധവ് താക്കറെ മാപ്പു പറഞ്ഞു
വിവാദ കാർട്ടൂൺ: ഉദ്ധവ് താക്കറെ മാപ്പു പറഞ്ഞു
Saturday, October 1, 2016 11:58 AM IST
മുംബൈ: ശിവസേനയുടെ മുഖപത്രമായ സാംനയിൽ പ്രസിദ്ധീകരിച്ച വിവാദ കാർട്ടൂണിന്റെ പേരിൽ മാപ്പു ചോദിച്ചു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. നവരാത്രി ആഘോഷങ്ങൾക്കു തുടക്കം കുറിച്ച ഇന്നലെയാണു മറാത്തി സ്ത്രീകളോടു വിവാദ കാർട്ടൂണിന്റെ പേരിൽ മാപ്പുപറഞ്ഞത്.

സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്ന നിയമം പരിഷ്കരിക്കുക, കൊപ്രാദി കൂട്ടമാനഭംഗക്കേസിലെ പ്രതികൾക്കു വധശിക്ഷ നൽകുക, ജോലി, വിദ്യാഭ്യാസം എന്നിവയിൽ സംവരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മറാത്തികൾ നടത്തിയ നിശബ്ദ മാർച്ചിനെ പരിഹസിച്ചുകൊണ്ടു സാംനയിൽ ശിവസേന പ്രസിദ്ധീകരിച്ച കാർട്ടൂണാണു വിവാദമായത്. കാർട്ടൂൺ വന്നതിനെത്തുടർന്നു സാംനയുടെ ഓഫീസിനു നേരേ ആക്രമണം നടന്നിരുന്നു.


തങ്ങൾ ആരെയും പരിഹസിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചിലർ കാർട്ടൂൺ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.