ബൈക്ക് ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
Tuesday, October 18, 2016 12:20 PM IST
കോയമ്പത്തൂർ: ബൈക്ക് ടിപ്പർലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച അധ്യാപിക മരിച്ചു. മേട്ടുപ്പാളയം സിരുമുഖൈ സിറാജ് നഗർ ജാഫർ സാദിഖിന്റെ മകൾ ബേനസീറാണ് (23) മരിച്ചത്.

മേട്ടുപ്പാളയത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ബേനസീർ മാതാപിതാക്കൾക്കൊപ്പം രാത്രി ഒമ്പതിന് ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ എതിരേ വന്ന ടിപ്പർലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബേനസീർ സംഭവസ്‌ഥലത്തുതന്നെ മരണമടഞ്ഞു. പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.