എന്തും നേരിടാൻ തയാർ: സൈന്യം
Tuesday, October 18, 2016 12:20 PM IST
ജമ്മു: നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്നു പാക് സൈന്യവും തീവ്രവാദികളും നടത്താൻ സാധ്യതയുള്ള ഏതുതരം അതിക്രമവും നേരിടാൻ സജ്‌ജമാണെന്നു സൈന്യം. അതിർത്തികടന്നുള്ള ഏത് ആക്രമണവും നേരിടാൻ സൈന്യം സുസജ്‌ജമാണെന്നു ശ്രീനഗർ ആസ്‌ഥാനമായ 15 കോർ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്. ജനറൽ സതീഷ് ദുവ പറഞ്ഞു. അപൂർവം ചില സന്ദർഭങ്ങളിൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്നും ദുവ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.