വ്യവസായി ശേഖർ ബജാജിന്റെ ഫ്ളാറ്റിൽ തീപിടിത്തം; രണ്ടു മരണം
Tuesday, October 18, 2016 12:20 PM IST
മുംബൈ: തെക്കൻ മുംബൈയിൽ വ്യവസായി ശേഖർ ബജാജിന്റെ ഉടമസ്‌ഥതയിലുള്ള ഫ്ളാറ്റിൽ തീപിടിച്ച് രണ്ടു പേർ മരിച്ചു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ബജാജ് കുടുംബത്തിലെ വേലക്കാരാണു പൊള്ളലേറ്റു മരിച്ചത്. ശേഖർ ബജാജിനെയും കുടുംബാംഗങ്ങളെയും പരിക്കില്ലാതെ രക്ഷപ്പെടുത്തി. ബജാജ് ഇലക്ട്രിക്കൽസിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറാണു ശേഖർ ബജാജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.